തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, മ്യൂസിയം-വെള്ളയമ്പലം റോഡിൽ,ജവഹർ ബാലഭന്റെ മുന്നിലായി ഒരു വിമാനം കിടപ്പുണ്ട് !....ആദ്യം കാണുമ്പോൾ ചെറിയ ഒരു കൗതുകം!
ഇതിന്റെ ചരിത്രപരമായ പ്രാധാന്യം ഒന്നും അറിഞ്ഞുകൂടാത്ത നമ്മൾ ഇതിനെ ഒരു വിമാന മാതൃക മാത്രമായി നോക്കിക്കണ്ട് കടന്നുപോകും .വാസ്തവം എന്തെന്നാൽ ഇത് ശരിക്കും ഒരു യുദ്ധവിമാനമായിരുന്നു !!.
ഇന്ത്യൻ നേവിയുടെ ഭാഗമായിരുന്ന "സീ ഹോക്ക് എയർ ക്രാഫ്റ്റ്"
ഒരു പൈലറ്റിന് മാത്രം കയറാവുന്ന "സബ് സോണിക് ബോംബർ'" വിമാനമാണ് സീ ഹോക്ക്.വിമാന വാഹിനി കപ്പലിൽ നിന്നും കരയെ ആക്രമിക്കാൻ വേണ്ടി ഉള്ള ഒന്നു. മണിക്കൂറിൽ 966km വേഗത്തിൽ പറക്കുന്ന ബ്രിട്ടീഷ് നിർമ്മിതമായ ഈ വിമാനത്തിൽ നാൽപതിനായിരം അടി ഉയരത്തിൽ വരെ പറന്ന് ശത്രുവിനെതിരെ പടപൊരുതാൻ കഴിയും.
ഇതിൽ നാല് 40mm തോക്കുകളും, 1000 പൗണ്ട് വരെ(1പൗണ്ട്=0.455kg) ഭാരമുള്ള 2 ബോംബുകളും 500 പൗണ്ട് ഭാരമുള്ള 2 ബോംബുകളും , 24 റോക്കറ്റുകളും വഹിക്കാൻ ശേഷിയുണ്ടായിരുന്നു!ലോകത്തു ആകെ നിർമിക്കപ്പെട്ട 542 സീ ഹോക്ക് വിമാനത്തിൽ ഒന്നാണ് ഇതു .1971-ൽ ബംഗ്ലാദേശിന്റെ രൂപീകരണത്തിന് കാരണമായ ഇന്ത്യ പാക് യുദ്ധത്തിൽ ഇന്ത്യൻ പടക്കപ്പലയ 'ഐ എൻ എസ് വിക്രാന്തിൽ' നിന്നും പറന്നുയർന്ന ഇവൻ ചിറ്റഗോങ് എയർപോർട്ടിനെ തകർത്തു തരിപ്പണമാക്കി:, 10 വർഷത്തെ നേവിയിലെ സേവനത്തിനുശേഷം നേവിയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായിട്ട് ,മറ്റ് മികച്ച മോഡലുകൾ വന്നപ്പോൾ ഇന്ത്യൻ നേവി ഇവനെ ഡീകമ്മിഷൻ ചെയ്തു. പഴയ വിമാനങ്ങളെല്ലാം ഇന്ത്യൻ നേവി രാജ്യമെമ്പാടുമുള്ള മ്യൂസിയങ്ങളിൽ പ്രദർശിപ്പിക്കാനായി വിതരണം ചെയ്തു .മ്യൂസിയങ്ങളിൽ ഈ വിമാനം കാണുന്ന കുട്ടികൾക്ക് നേവി യോടും ഇന്ത്യൻ മിലിറ്ററി യോടും അഭിനിവേശം ഉണ്ടാക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ അക്കാലത്ത് രാജ്യത്തെ ബാല ഭവനുകളിൽ തിരുവനന്തപുരത്തെ ജവഹർ ബാലഭവനിൽ മാത്രമായിരുന്നു എയ്റോ മോഡലിംഗ് പഠിക്കുവാനുള്ള കോഴ്സ് ഉണ്ടായിരുന്നുള്ളൂ.
1969 ജവഹർ ബാലഭവൻ സ്ഥാപിക്കുമ്പോൾ ഇതിന്റെ ഹെഡ് ക്വാർട്ടേഴ്സ് ആയ ന്യൂഡൽഹിയിൽ പോലും ഈ കോഴ്സ് പഠിപ്പിക്കുന്നുണ്ടായിരുന്നില്ല എന്നത് തിരുവനന്തപുരംകാരായ നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണ് .ഈ സവിശേഷത ഒന്നുകൊണ്ട് മാത്രമാണ് ഇവിടെ ഈ വിമാനം സ്ഥാപിക്കാൻ നേവി മുൻകൈയെടുത്തത് .ഇന്ത്യൻ നേവി ഇത് ഇവിടെ സ്ഥാപിക്കുമ്പോൾ അവർ കൊടുത്തിരുന്ന നിർദേശം ഈ വിമാനം കുട്ടികൾക്ക് അടുത്തു നിന്ന് കാണുവാനും പരിശോധിക്കുവാനും ഉള്ള സൗകര്യവും അവസരവും ഒരുക്കി കൊടുക്കണം എന്നതാണ് ,ഇത് കുട്ടികളിൽ ഡിഫൻസ് സർവ്വീസ് മേഖലകളിൽ കടന്നുവരാൻ പ്രചോദനം ഉണ്ടാകുമെന്ന് അവർ പ്രത്യാശിച്ചു .വിമാനം ഇവിടെ സ്ഥാപിക്കുന്നതിന് മുമ്പ് ഒരു "amphibian എയർ ക്രാഫ്റ്റ്'" (കരയിലും വെള്ളത്തിലും ലാൻഡ് ചെയ്യുന്ന ഒന്ന് )ഇവിടെ ഉണ്ടായിരുന്നു .1971 വരെ ഈ വിമാനംഇവിടെ പ്രദർശിപ്പിച്ചിരുന്ന എന്നാൽ ഈ മോഡലിൽ ഉള്ള വിമാനം അവരുടെ എറണാകുളത്തെ നേവി മ്യൂസിയത്തിൽ ആവശ്യമായതിനാൽ അവർ ഇതു തിരികെ എടുത്തുകൊണ്ടുപോയി, വർഷങ്ങൾക്കുശേഷം 1980ൽ ആണ് നേവി ഈ സീ ഹോക് വിമാനംഇവിടെ സ്ഥാപിച്ചത് ,ഈ വിമാനം ഇവിടെ കൊണ്ടുവന്നത് ഒരു ചരിത്രപരമായ സംഭവമായിരുന്നു വിമാനത്തിന്റെ വലിപ്പവും ഭാരവും കാരണം ഏകദേശം മൂന്ന് മാസമെടുത്താണ് വിമാനം എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് .!
വി എസ് സിയുടെ ക്രെയിനുകൾ ആണ് ഇതിനുപയോഗിച്ചത്
വിമാനത്തിന്റെ മേൽനോട്ടവും പരിപാലനവും ഇന്ത്യൻ നേവിയിൽ നിക്ഷിപ്തമാണ് വർഷാവർഷം അവർ ഇത് പരിപാലിക്കണം എന്നതാണ് ചട്ടം മതിയായ പരിപാലനത്തിന്റെ അഭാവത്താൽ വെയിലും മഴയുമേറ്റ് അവശനിലയിലായ വിമാനത്തിനെ ഈ അടുത്ത സമയത്ത് ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സംരക്ഷിക്കാനായി ഒരു മേൽക്കൂരയും സംരക്ഷണ വേലിയും കെട്ടി സുരക്ഷിതമാക്കിട്ടുണ്ട് കൂടാതെ രാത്രി കാഴ്ചയ്ക്കായി മനോഹരമായി വെളിച്ചവും ഒരുക്കിയിട്ടുണ്ട് ഇവനിപ്പോ രാജ വീഥിയിൽ ഒരുപാട് വീര കഥകൾ ഉള്ളിൽ ഒളിപ്പിച്ചു പ്രൗഢഗംഭീരനായി കിടപ്പുണ്ട് .....!
എഴുത്ത് : Sajith Das
Comments