top of page
Writer's pictureJoseph Thaipparambil

എയർ ഇന്ത്യ കാർഗോ

Updated: Jul 26, 2019



എയർ ഇന്ത്യ എന്ന വിമനക്കമ്പിനി എല്ലാവർക്കും സുപരിചിതം ആണല്ലോ... എന്നാൽ, എയർ ഇന്ത്യ കാർഗോ എന്ന പേരിൽ ഓപ്പറേഷൻസ് നടത്തിയിരുന്ന കാർഗോ ഫ്രീറ്റർ എയർലൈനെ എത്ര പേർക്ക് അറിയാം? അല്ലങ്കിൽ എത്ര പേർ ഓർമിക്കുന്നു? വളരെ ചുരുക്കം ചിലർ എന്ന് വേണമെങ്കിൽ പറയാം.. ഇന്നത്തെ തലമുറയിൽ പലർക്കും അജ്ഞാതം ആയ കാര്യം എന്നും വേണമെങ്കിൽ വിശേഷിപ്പിക്കാം.



എയർ ഇന്ത്യയുടെ കീഴിൽ 1932 ൽ Douglas DC-3 എന്ന മോഡൽ വിമാനം ഉപയോഗിച്ചായിരുന്നു ആരംഭം. ഡൽഹി എയർപോർട്ട് കേന്ദ്രികരിച്ചയിരുന്നു പ്രവർത്തനം. കാർഗോ നീക്കത്തിന് വേണ്ടി മാത്രമായി ഒരു ചരക്കു വിമാനം ( ഫ്രയിട്ടർ എയർക്രാഫ്റ്റ്) ഉപയോഗിച്ച ആദ്യത്തെ ഏഷ്യൻ വിമാനക്കമ്പനി എന്ന ഖ്യാതിയും എയർ ഇന്ത്യയെ തേടി എത്തി. 1980 -90 കാലഘട്ടത്തിൽ Boeing747 എന്ന കൂറ്റൻ വിമാനം അടക്കം പലതും ഉപയോഗിച്ച് കൊണ്ട് അന്താരാഷ്ട്ര തലത്തിൽ എയർ ഇന്ത്യ കാർഗോ കമ്പനി തങ്ങളുടെ ചരക്ക് നീക്കം നടത്തി.



ഇടയിൽ ഓപ്പറേഷൻ നിർത്തി വെച്ചു എങ്കിലും, 2006-ൽ വീണ്ടും എയർഇന്ത്യ കാർഗോ ചിറകു വിരിച്ചു. ഇന്ത്യൻ എയർലൈൻസ് & അലയൻസ് എയർ എന്നീ കമ്പനികൾ എയർഇന്ത്യയിൽ ലയിച്ച സമയം. ഇവയുടെ Boeing737 മോഡൽ യാത്രാ വിമാനങ്ങൾ ചരക്കു നീക്കത്തിന് ഉതകുംവിധം രൂപമാറ്റം വരുത്തിയാണ് ഉപയോഗിച്ചത്. അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കുന്നതിനു വേണ്ടി എയർഇന്ത്യ തങ്ങളുടെ കൈവശം ഉള്ള 4 airbus A310 വിമനങ്ങളെ കാർഗോ ഓപ്പറേഷൻസിനായി നൽകി. ഇവ ഉപയോഗിച്ച് ദമാം - ഫ്രാങ്ക്ഫുർട് സെക്ടറിൽ ചരക്ക് കൈമാറ്റത്തിനായി ഉപയോഗിക്കുകയും ചെയ്തു. ഇന്ത്യയിൽ ചരക് നീകത്തിനായി boeing737 മോഡൽ വിമാനങ്ങൾ ആണ് ഉപയോഗിച്ചത്. ഡൽഹി, ഗുജറാത്ത്, വെസ്റ്റ് ബംഗാൾ, ഉത്തർ പ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് (ഹൈദരാബാദ്), ഗോവ, കർണാടക, തമിഴ്നാട്, കേരള, എന്നീ സംസ്ഥാനങ്ങളിൽ എയർ ഇന്ത്യ കാർഗോയുടെ സേവനം ലഭ്യമായിരുന്നു.




സാമ്പത്തിക പ്രതിസന്ധിയും, പുതിയ കാർഗോ വിമാനക്കമ്പനികളുടെ (ബ്ലൂ ഡാർട് ഏവിയേഷൻ പോലെയുള്ള) വരവും എയർഇന്ത്യ കാർഗോ എന്ന കാർഗോ ഫ്രയിട്ടറിന്റെ തകർച്ചയ്ക്ക് തുടക്കമായി. സാമ്പത്തികമായി തകർന്നു തുടങ്ങിയ എയർഇന്ത്യ, 2012-ൽ തങ്ങളുടെ ചരക്കു വിമാനങ്ങളുടെ ഓപ്പറേഷൻ പൂർണമായും നിർത്തലാക്കി.



images : Google, Jetphotos

27 views0 comments

Comments


bottom of page