top of page

The Legend -> PPK & SONS

Writer's picture: Joseph ThaipparambilJoseph Thaipparambil

20 വർഷങ്ങൾക്ക് മുൻപ് വനമേഖലയിൽ നിന്നൊരു എക്സ്പ്രസ് ബസ് സർവീസ് !!!

ഇടുക്കിയുടെ ഹൈറേഞ്ച് മണ്ണിലേക്ക് വഴി തെളിച്ചു ബസ് സർവീസുമായി കയറി ചെന്നവരിൽ മുൻപന്തിയിലാണ് പീച്ചക്കര പൈലി കുര്യാക്കോസ് എന്ന കോതമംഗലംകാരൻ.

റോഡുകൾ ഗതാഗതസഞ്ചാരയോഗ്യമല്ലാത്ത കാലത്ത് ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കാൻ വഴിയൊരുക്കിയെന്നതിൽ അഭിമാനിക്കുന്നവരാണ് PPK. അന്നത്തെ കാലത്ത് മോശപ്പെട്ട വഴികളിലൂടെ സമയത്തു ഓടിയെത്തുകയെന്നത് വളരെ ദുർഘടം പിടിച്ച പണിയായിരുന്നു. പല ദിക്കിലേക്കും ബസുകൾക്ക് എത്തിച്ചേരാൻ ജനങ്ങളുടെ ഭാഗത്തുനിന്നും മികച്ച സഹകരമുണ്ടായിരുന്നു. യാത്രയിലുടനീളം വഴിയിലുണ്ടാകുന്ന തടസങ്ങൾ നീക്കം ചെയ്യാനുതകുന്ന ആയുധങ്ങൾ ബസുകളിൽ സൂക്ഷിച്ചായിരുന്നു കാരണവന്മാർ സർവീസുകൾ നടത്തി വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്.

"യാത്രക്കാരന്റെ സമയത്തിന്റെ വില"എന്നതിനെ അടിസ്ഥാനമാക്കി പീച്ചക്കര തുടങ്ങിയ പെർമിറ്റ്‌ ആണ് കോതമംഗലം ↔️ എറണാകുളം എക്സ്പ്രസ്. സമയക്ലിപ്തതയിലൂടെ വിജയം കണ്ട സർവീസ് ജനങ്ങളുടെ ആവശ്യപ്രകാരം പൂയംകുട്ടി വനമേഖലയിലേക്ക് നീട്ടി. തട്ടേക്കാട് ഭാഗത്ത് പെരിയാർ നദി കുറുകെ കടക്കാൻ പാലം ഇല്ലായെന്നത് വെല്ലുവിളി ആയി പീച്ചക്കരക്ക് മുന്നിൽ. കൂട്ടായ്മയുടെ വിജയം, തട്ടേക്കാട് ജങ്കാർ സർവീസ് തുടങ്ങി ....അതിലൂടെ ബസ് പൂയംകുട്ടിയിലേക്കു!!!


നഗരവികസനം വേഗത കൈവരിച്ചു, ഗതാഗത തിരക്കിലമർന്ന റോഡുകൾ പൂയംകുട്ടി - എറണാകുളം എക്സ്പ്രസ് സമയക്ലിപ്തത പാലിക്കാനാവാതെ നിർത്തിയെന്ന് പറയപ്പെടുന്നു. PPK&SONS മായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങൾ ആണ് സർവീസ് നിലക്കാനുള്ള കാരണമെന്നും വാദങ്ങളുണ്ട്.

അന്നത്തെ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സർവീസ് നടത്തി ജനങ്ങൾക്കിടയിൽ പേരെടുത്ത കൊമ്പന്മാരിൽ ഒരാളായി PPK & SONS ഓർമ്മയിൽ എന്നും നിലനിൽക്കും....

© ബേസിൽ ബെന്നി മാറഞ്ചേരി | Private bus kerala

Images : Private bus kerala group

24 views0 comments

Comments


  • Facebook Social Icon
  • Twitter Social Icon
  • YouTube Social  Icon
  • Instagram
Contact Us

Thanks for submitting!

©2019  mysteriousworld

bottom of page