top of page
Writer's pictureJoseph Thaipparambil

ഇന്ത്യൻ നാവിക സേനയുടെ P-8 വിമാനം

പൊസിഡോൺ എന്ന നാമം നാവിക സേനയിൽ കേൾക്കുവാൻ തുടങ്ങിയിട്ട് അധികം ആയിട്ടില്ല. അമേരിക്കൻ കമ്പനിയായ ബോയിങ്ങ് ഡിഫെൻസ് ഡിവിഷൻ ആണ് ഇവയുടെ നിർമ്മാതാക്കൾ. 2013 നവംബറിലാണ് ഈ മോഡൽ സൈനിക വിമാനം ആദ്യമായി ബോയിങ്ങ് പുറത്തിറക്കുന്നത്.

Read this blog in :



അമേരിക്കൻ നാവിക സേനയ്ക്ക് വേണ്ടിയായിരുന്നു ഇവയുടെ നിർമാണം എങ്കിലും പിന്നീട് മറ്റു രാഷ്ട്രങ്ങൾക്കായി ഇവ നിർമ്മിക്കുവാൻ അമേരിക്ക അനുമതി നൽകി. B737-800ERX എന്ന മോഡലിൽ നിന്ന് വികസിപ്പിച്ചതാണ് P-8 സീരീസുകൾ. നാവിക സേനയുടെ നിരീക്ഷണ വിമനമായിട്ടാണ് ഇവയുടെ ജനനം. സമുദ്ര നിരീക്ഷണത്തിന് (ജലത്തിന് മുകളിലും, ജലത്തിനുള്ളിലും) വേണ്ടുന്ന എല്ലാവിധ സജ്ജീകരണങ്ങളും ഇവയിലുണ്ട്‌ എന്ന് മാത്രവുമല്ല, വേണ്ടിവന്നാൽ അപ്രതീക്ഷിത വിരുന്നുകാരെ വിരട്ടി വിടുവാനുള്ള അത്യാധുനിക മിസൈൽ ശൃംഖലയും ഇവയിൽ ഇണക്കി ചേർത്തിരിക്കുന്നു. ശത്രുക്കളുടെ അന്തർവാഹിനികളെ/യുദ്ധകപ്പലുകളെ തിരയുവാനും സമുദ്രതിർത്തിയിൽ പട്രോൾ ചെയുവാനുമാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്. അമേരിക്കൻ നാവിക സേനയുടെ സ്വകാര്യ അഹങ്കാരമായിരുന്ന P-8A (അമേരിക്കൻ വേർഷൻ) യുടെ ഇന്ത്യൻ പതിപ്പാണ് P-8I (ഇന്ത്യൻ). P-8 സീരിസിന്റെ ആദ്യ അന്താരാഷ്ട്ര സ്വീകർത്താവ് ഇന്ത്യ ആണെന്നതും ശ്രദ്ധേയം !

★ Poseidon & Indian Navy

2013ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകുവാൻ ആദ്യ പി-8i എത്തി. 8എണ്ണം ആയിരുന്നു ഇന്ത്യയുടെ ആവശ്യം. പിന്നീട് 7എണ്ണവും നാവിക സേനയുടെ ഭാഗമായി. INS RAJALI നേവൽ ബേസാണ് ഇവയുടെ പ്രവർത്തനകേന്ദ്രം. അമേരിക്കൻ വേർഷനിൽ ഇല്ലാത്ത രണ്ടു പ്രധാന റഡാറുകൾ (Telephonics APS-143 OceanEye aft radar & magnetic anomaly detector (MAD)) ഇന്ത്യൻ നാവിക സേനയുടെ ആവശ്യപ്രകാരം ഇവയിൽ ഘടിപ്പിച്ചു. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL)-മായി സഹകരിച്ചാണ് തന്ത്രപ്രധാന രേഖകളുടെ കൈമാറ്റം. ഇതുവഴി മറ്റൊരു രാജ്യത്തിൻറെ ഇടപെടലും ഒഴിവാക്കുന്നു. ഇന്ത്യൻ സമുദ്രാതിർത്തി ലംഖിച്ചു വരുന്ന ശത്രുവിന്റെ പടക്കപ്പലുകളെ/അന്തർവാഹിനികളെ നേരിടുവാൻ AGM-84L Harpoon Block II missiles & Mk 54 Lightweight torpedoes എന്നീ വിനാശകരികളായ മിസൈലുകൾ P-8i-യിൽ സന്നിഹിതം.

പല അന്താരാഷ്ട്ര നാവികസേനാ അഭ്യാസങ്ങളിലും നാവികസേനയുടെ തുറുപ്പ് ചീട്ടായി p-8i വിലസി. ദുരൂഹ സാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനം (MH370) കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണങ്ങളിലും ഇവ പങ്കാളിയായിരുന്നു. മറ്റുള്ള വിമനങ്ങളെ അപേക്ഷിച്ചു ഇവയ്ക്ക് ജനാലകൾ അധികമില്ല എന്നതും ശ്രദ്ധേയം. 9 പേരടങ്ങുന്ന ഒരു ടീമാണ് ഈ 40മീറ്റർ നീളമുള്ള വിമനത്തിലുള്ളത്. 1200+ നോട്ടിക്കൽ മൈൽ വരെ ഇവയ്ക്ക് നിർത്താതെ പറക്കാനാവും. രാവെന്നോ പകലെന്നോ ഇല്ലാതെ ഇവർ ഇന്ത്യൻ സമുദ്രതിർത്തികൾ നിരീക്ഷിച്ചുകൊണ്ടു പറക്കുന്നു... അപ്രതീക്ഷിത സന്ദർശകരെ നേരിടുവാനുള്ള സകല കരുത്തുമായി തന്നെ...

General Characteristics

Propulsion:Two CFM56-7 engines providing 27,300 pounds thrust each

Length:39.47 meters

Wing Span:37.64 meters

Height:12.83 meters

Maximum Takeoff Gross Weight:85,139 kilograms

Speed:490 knots (789 km/h)

Range:1,200+ nautical miles, with 4 hours on station (2,222 kilometers)

Ceiling:12,496 meters

Crew:9


Read this Blog in : ENGLISH


Images : Boeing

16 views0 comments

Comments


bottom of page