നൂതന സാങ്കേതിക വിദ്യകള്‍ കൊണ്ട് അമ്മാനമാടുന്ന ആധുനിക ലോകത്തിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ ഒരു വിമാനമാണ് മലേഷ്യയുടെ 370 വിമാനം. നിരവധി അഭ്യൂഹങ്ങളും, തീയറികളും ഇതിനെ ചുറ്റി പറ്റി നില നിൽക്കുന്നു. MH370 എന്ന വിമനം ക്വാലാ ലംപൂർ വിമാനത്താവളത്തിൽ നിന്നും ചൈനയിലെ ബീജിംഗിലേക്ക് ഉള്ള യാത്ര മധ്യേയാണ് വിമാനം അപ്രത്യക്ഷമാവുന്നത്.
ബോയിങ് 777 മോഡൽ വിമാനം രജിസ്റ്റർ ചെയ്തിരുന്നത് മലേഷ്യയിൽ തന്നെയായിരുന്നു. (9M-MRO). മാർച്ച് 08, 2014,... എന്നത്തേയും പോലെ ഒരു സാധാരണ ദിവസം. ഫ്ലൈറ്റ് കമാൻഡർ Z. A ഷായും, ഫസ്റ്റ് ഓഫീസർ ഫാരിഖ് അബ്ദുൾ ഹാമിതും ആണ് ഫ്ലൈറ്റ് ഓപ്പറേറ്റ് ചെയ്തിരുന്നത്. കൂടെ 10 ക്യാബിൻ ക്രുവും. എന്നത്തേയും പോലെ സാധാര ഗതിയിൽ അവർ തങ്ങളുടെ കർത്തവ്യം മുറ തെറ്റാതെ ചെയ്തു. ഏത് വിധേനയുള്ള പ്രശ്നമോ, പാക പിഴകളോ, കമാൻഡർ രേഖപ്പെടുത്തിയിരുന്നുമില്ല. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ വിമാനത്തിനു ഉള്ളതായി എന്‍ജിയനിയരിംഗ് ടീമും അറിയിച്ചിരുന്നില്ല. യാതൊരു വിധ പ്രശ്നങ്ങളും ഇല്ലായെന്ന് വിവധ ഗ്രൌണ്ട് ഡിപാര്‍ട്ട്മെന്റ്സ് സക്ഷ്യപെടുതിയാല്‍ മാത്രമേ, അത് കമാന്‍ഡര്‍ക്കു ബോധ്യമായാല്‍ മാത്രമേ അദ്ദേഹം യാത്രാനുമതി തേടുകയുള്ളൂ. പ്രശ്നങ്ങൾ ഒന്നും കൂടാതെ തന്നെ ഫ്ലൈറ്റ് പുഷ്ബാക്ക് ചെയ്യപ്പെട്ടു. കണ്ട്രോൾ ടവർ ക്ലീയറൻസ് കിട്ടിയ വിമാനം 239 ജീവനുകളുമായ് റൺവേയിൽ നിന്നും കുതിച്ചുയർന്നു. വിമാനം പറന്നുയരുമ്പോൾ സമയം 0041. കൃത്യമായ ആകാശ പാതയിലൂടെ സഞ്ചരിച്ച വിമാനത്തിൽ നിന്നും യാതൊരു വിധത്തിൽ ഉള്ള അപായ സൂചനയോ, മെസ്സേജുകളോ ലഭിച്ചിരുന്നില്ല. പുറപ്പെട്ടു ഏകദേശം ഒരു മണിക്കൂറോളം ആയപ്പോൾ, കണ്ട്രോൾ ടവർ, MH370 തങ്ങളുടെ അതിർത്തി വിടുകയാണ് എന്നും, അടുത്ത ടവർ ആയ ഹോ ചി മിനഹ് -ൽ ബന്ധപ്പെടുവാനും നിർദ്ദേശിച്ചു ഫ്രിക്വൻസി നൽകി.
എന്നാൽ തങ്ങളോട് നന്ദി പറഞ്ഞു പോയ ഫ്ലൈറ്റ് MH370, അടുത്ത ടവറുമായി ബന്ധം സ്ഥാപിക്കുന്നതിന് മുന്നേ തങ്ങളുടെ റഡാർ ഡിസ്‌പ്ലേയ്യിൽ നിന്ന് അപ്രത്യക്ഷമാകുന്നത് തെല്ലു ഞെട്ടലോടെയാണ് മലേഷ്യൻ കൺട്രോളർ കണ്ടത്. ഈ വിവരം ഉന്നതാധികാരികളിൽ എത്തുകയും, മിലിറ്ററി റഡാർ പരിശോധിക്കപ്പെടുകയും ചെയ്തു. പരിശോധനയിൽ സിവിലിയൻ റഡാർ കണ്ടു പിടിക്കാഞ്ഞ ആ വിമാനം, കാണുകയും, എന്നാൽ ബന്ധം സ്ഥാപിക്കാൻ സാധിക്കാതെ വരുകയും ചെയ്തു. പക്ഷെ വിമാനം അപ്പോൾ നിശ്ചിത വ്യോമ മാർഗത്തിൽ നിന്നും വ്യെതിചലിച്ചു തുടങ്ങിയിരുന്നു. വിമാനത്തിൽ ഉള്ള ട്രാൻസ്പോണ്ടർ എന്ന ഉപകരണം ആരോ ഓഫ് ചെയ്തതിനാലാണ് വിമാനം സിവിലിയൻ റഡാർ കണ്ണിൽ നിന്നും മറഞ്ഞത് എന്ന് വ്യെക്തമായി. ഇതിനിടയിൽ പല തവണ കോൺട്രോളർമാർ വിമാനവുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. മിലിറ്ററി റഡാർ കണ്ണുകളിൽ നിന്നും ഒരു മണിക്കൂറിനു ശേഷം വീണ്ടും ഫ്ലൈറ്റ് 370 അപ്രത്യക്ഷമായി. തങ്ങളുടെ റഡാർ പരിധിയിൽ നിന്നും പുറത്തേക്ക് കടന്ന വിമനത്തെക്കുറിച്ചു യാതൊരു അറിവും ലഭിക്കാതെയായപ്പോൾ, അടുത്ത ഏരിയ കോൺട്രോളർമാർക് വിവരം എത്തുകയും, ഹോ ചി മിനഹ് കോൺട്രോളരുടെ അഭ്യർത്ഥന മാനിച്ചു, സമാനമായി പറക്കുകയായിരുന്ന മറ്റൊരു വൈമാനികൻ "ഡിസ്‌ട്രേസ്" ഫ്രീക്വൻസി വഴി ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇത് ഭാഗികമായി ഫലം കാണുകയും ചെയ്തു. കാൾ എടുക്കപ്പെട്ടു എങ്കിലും, മുരൾച്ച മാത്രമേ തനിക്കു കേൾക്കുവാൻ സാധിച്ചുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. ഗ്രൗണ്ട് ടവർ മുഖേന, സാറ്റലൈറ് ഫോൺ വഴി ബന്ധപ്പെടുവാൻ അധികാരികൾ ശ്രമിച്ചു എങ്കിലും , കാൾ ആരും എടുത്തില്ല ; എന്നാൽ, വിമാനത്തിന്റെ SDU എന്ന സാറ്റലൈറ് ഡാറ്റ യൂണിറ്റ് കാൾ സ്വീകരിച്ചതായി സാറ്റലൈറ് ഡാറ്റ പഠനം സൂചിപ്പിക്കുന്നു.
എന്നാൽ ഇതൊന്നും ബേജിങ്ങിൽ തങ്ങളുടെ ഉറ്റവരെ കാത്തു നിൽക്കുന്നവർ അറിയുന്നുണ്ടായിരുന്നില്ല. വിമാനം ബിജിങ്ങില്‍ എത്തേണ്ട സമയം കഴിഞ്ഞപ്പോള്‍ , വിമാനം യാത്ര മദ്ധ്യേ കാണാതായി എന്നും അന്വേഷണം ആരംഭിച്ചു എന്നുമുള്ള വാർത്ത വിമാനത്താവളത്തെ ശോക മുഖരിതമാക്കി. തങ്ങളുടെ വിമാനം നഷ്ടപ്പെട്ടു എന്നും , സഹായം വേണം എന്നുമുള്ള മലേഷ്യന്‍ വാർത്താക്കുറിപ്പ് ലോകം ഞെട്ടലോടെ കേട്ടു. മലേഷ്യൻ റഡാർ പ്രകാരം വിമാനം പടിഞ്ഞാറു ഭാഗത്തേക്ക് സംശയകരമായ രീതിയിൽ തിരിയുകയും, വീണ്ടും കര ലക്ഷ്യമാക്കി പറക്കുകയും ചെയ്തു എന്നതാണ്. ഓട്ടോ-പൈലറ്റ് എന്ന സംവിധാനമാണ് ഇത് ചെയ്തത് എന്ന് വാദിക്കുമ്പോളും, എങ്ങനെ കൃത്യമായി തായ്‌ലൻഡ് - മലേഷ്യൻ ബോർഡർ വഴിയുള്ള വ്യോമ പാത കൃത്യമായി എടുത്തു എന്നത് സൂചിപ്പിക്കുന്നത്, വ്യോമ പാതകളെ കുറിച്ച് വ്യെക്തമായി അറിയുന്ന, പരിചയസമ്പന്നനായ ആരോ വിമാനം കണ്ട്രോൾ ചെയ്തിരുന്നു എന്നതാണ് . ഇങ്ങനെ ഇരു രാജ്യങ്ങളെയും ഒരുവിധം കബളിപ്പിക്കാൻ 370നു സാധിച്ചു. പിന്നീട് ഗതി മാറി പറന്ന വിമാനം പോയത് ഇന്ത്യൻ മഹാസമുദ്രം ലക്ഷ്യമാക്കിയാണ്. ശേഷം മിലിറ്ററി റഡാർ പരിധി വിടുമ്പോൾ, പെനാൻക് ദ്വിപിൽ നിന്നും 200 നോട്ടിക്കൽ മൈൽ ദൂരം ഫ്ലൈറ്റ് 370 സഞ്ചരിച്ചിരുന്നു.
വിവരം അറിഞ്ഞു വിവിധ അന്താരാഷ്ട്ര ഏജൻസികൾ സഹായവുമായി മുൻപോട്ട് വന്നു. സമീപ രാജ്യങ്ങളിലെ നിരീക്ഷണ റഡാർ കണ്ണുകൾ ഒരു വിമാനം സംശയാസ്പദമായി പറക്കുന്നത് കണ്ടു എന്ന് പറഞ്ഞിരുന്നു എങ്കിലും പിന്നീട് നിഷേധിച്ചു. നിരവധി രാജ്യങ്ങൾ, തങ്ങളുടെ വ്യോമ, നാവിക സേനകളെ അവരവരുടെ അതിരുകളിൽ അന്വേഷണത്തിനായി നിയോഗിച്ചു. Imrasat എന്ന ബ്രിട്ടീഷ് സാറ്റലൈറ്, തങ്ങൾ 370 വിമാനവുമായി ബന്ധപ്പെട്ടു എന്ന് സ്ഥിരീകരിക്കുന്ന രേഖകൾ പുറത്തു വിടുകയും ചെയ്തു. ഹാൻഡ് ഷേക്ക് എന്ന് അറിയപ്പെടുന്ന ഒരുതരം ട്രാൻസ്മിഷൻ വഴി വിമാനത്തെ ബന്ധപ്പെടുവാൻ ശ്രമിച്ച അവരോട് വിമാനത്തിലെ കമ്പ്യൂട്ടർ 6 തവണ പ്രതികരിക്കുകയുണ്ടായി. ഏഴാമത്തെ ട്രാന്‍സ്മിഷന്‍ സ്വീകരിക്കപെട്ടു എങ്കിലും പിന്നീട് പ്രതികരണം ഉണ്ടായില്ല... ഇത് സംഭവിക്കുമ്പോൾ ഫ്ലൈറ്റ് കാണാതായിട്ട് ഏകദേശം 08 മണിക്കൂർ കഴിഞ്ഞിരുന്നു. ഇന്ധനം കുറവായത് കാരണമാവാം ഇങ്ങനെ സംഭവിച്ചത് എന്നതാണ് നിഗമനം. വിമാനത്തിൽ നിന്നുള്ള അവസാന ACARS ഡാറ്റ അനുസരിച്ചു 43,800കിലോയോളം ഇന്ധനം ഉണ്ടായിരുന്നു. ഇന്ധനത്തിന്റെ അളവും, അവസാനമായി വിമാനം സഞ്ചരിച്ച യാത്രാ പദവും, കാലാവസ്ഥയും എല്ലാം കണക്കു കൂട്ടി, വിമാനം തകർന്നു വീഴാൻ ഇടയുള്ള ഒരു സ്ഥലം ഉദ്യോഗസ്ഥർ കണക്കു കൂട്ടി. ഈ സ്ഥലത്തേക്ക് വിവിധ നേവൽ യൂണിറ്റുകൾ അന്വേഷണവുമായി സഹകരിച്ചു തിരച്ചില്‍ നടത്തുവാന്‍ സന്നദ്ധരായി വന്നു. ജലത്തിന് അടിയിൽ നിന്നും വരുന്ന ഏത് തരം സിഗ്നലുകളും പിടിചെടുക്കുവാൻ കഴിവുള്ള ഉപകരണങ്ങൾ സ്ഥാപിച്ചവയായിരുന്നു ഈ കപ്പലുകൾ എല്ലാം. ചില കപ്പലുകളിൽ ലഭിച്ച നേർത്ത സിഗ്നൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ അഥവാ "ബ്ലാക്ക് ബോക്സ്" -ൽ നിന്നുളതാണെന്നുള്ള സംശയത്തിൽ, നിരവധി റോബോട്ടിക് അന്തർ വാഹിനികൾ രംഗത്തിറങ്ങി. കാലാവസ്ഥാ വ്യെതിച്ചലനങ്ങളും, കടല്‍ക്ഷോഭങ്ങളും അന്വേഷണ സംഘത്തിനു ഏറെ വെല്ലുവിളികള്‍ സ്രിഷ്ടിച്ചുകൊണ്ടിരുന്നു. വിവിധ പ്ലോടുകളായി തിരിച്ചും, നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും നടത്തിയ അന്വേഷണത്തിന് വ്യെക്തമായ ഉത്തരം, പക്ഷെ ലഭിച്ചില്ല. കടലിന്റെ അടിത്തട്ടില്‍ നിന്നും വിമാനാവശിഷ്ടങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല. ശക്തമായ അടിയൊഴുക്കും, കടല്‍ ക്ഷോഭങ്ങളും, ഒരു പക്ഷെ കടലിന്റെ ആഴങ്ങളില്‍ മറഞ്ഞിരിക്കുന്ന വിമാനത്തിനു സ്ഥാനച്ചലനങ്ങള്‍ നല്‍കുന്നുണ്ടാവാം.
വര്ഷങ്ങള്ക്കു ഇപ്പുറം, വിമാനത്തിന്റെ അവശിഷ്ടം പല രാജ്യങ്ങളുടെ തീരങ്ങളിലായി അടിഞ്ഞു. ചിറകിന്റെ ഭാഗം, എൻജിൻ ഭാഗം എന്നിങ്ങനെ വലുതും ചെറുതുമായ പല അവശിഷ്ടങ്ങൾ കണ്ടു കിട്ടി. റീയുണിയന്‍ (ഫ്രാന്‍സ് ), മഡഗാസ്കര്‍, സൌത്ത് ആഫ്രിക്ക മൌറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുടെ തീര പ്രദേശങ്ങളിലാണ് അവശിഷ്ടങ്ങള്‍ അടിഞ്ഞത് . ചിലത് പരിശോധനയിൽ കാണാതായ ഫ്ലൈറ്റ് 370യുടെ തന്നെയെന്ന് സ്ഥിരീകരിച്ചു. ഫ്രഞ്ച് ദ്വീപായ "റീയൂണിയൻ" തീരത്തു അടിഞ്ഞ വസ്തു പരിശോധിച്ചപ്പോൾ, വിമാനം, നിയന്ത്രണം തെറ്റി വലിയ വേഗതയിൽ കടലിൽ പതിച്ചതാകാം എന്ന സൂചന നൽകുകയുണ്ടായി. കമാൻഡർ ഷായുടെ വീട് പരിശോധിച്ച ഉദ്യോഗസ്ഥർ, അദ്ദേഹത്തിന്റെ സ്വകാര്യ ഫ്ലൈറ്റ് സിമുലേറ്റർ കണ്ടു കെട്ടുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തപ്പോൾ , സംഭവത്തിനു ഏതാനും ദിവസങ്ങൾ മുൻപ് വരെ അദ്ദേഹം വ്യത്യസ്തമായ ഒരു വ്യോമ പാത പരിശീലിച്ചിരുന്നതായി തെളിഞ്ഞു. അദ്ദേഹം പരിശീലിച്ച വ്യോമ പാതയും, വിമാനം ദുരൂഹമായി പറന്ന വ്യോമപാതയും ഏകദേശം ഒരുപോലെയായൊരുന്നു എന്നത് അദ്ദേഹത്തിലേക്ക് അന്വേഷണം നീളുവാൻ കാരണമായി. എങ്കിലും എന്തിനാണ് ഇങ്ങനെ ഒരു വ്യോമമാര്‍ഗം പരിശീലിച്ചത് എന്നോ, ആര്‍ക്ക് വേണ്ടിയെന്നോ എന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമൊന്നും തന്നെ ലഭിച്ചില്ല.
സ്വയം മരിക്കുവാൻ ചെയ്തതാണോ, അതോ മറ്റാർക്കെങ്കിലും വേണ്ടി ചെയ്തതാണോ, അതോ തട്ടിക്കൊണ്ടു പോകാൻ ഉള്ള ഉദ്ദേശം ആയിരുന്നോ എന്നൊന്നും ഇതുവരെയും ആർക്കും വ്യെക്തമല്ല.സ്വയം മരിക്കുവാന്‍ ആണെങ്കില്‍ കൂടി എന്തിനു ഇങ്ങനെ ഒരു വ്യെത്യസ്തവും ദുരൂഹവുമായ രീതി തിരഞ്ഞെടുത്തു എന്നതും ഉയര്‍ന്നു വരുന്ന ചോദ്യമാണ്. തീവ്രവാദികള്‍ ആയിരുന്നു എങ്കില്‍ അവര്‍ താങ്കളുടെ പങ്ക് വെളിപെടുതുകയും അവരുടെ ആവശ്യം/മോചനദ്രവ്യം ആവശ്യപെടുകയും ചെയ്തേനെ. ആയതിനാല്‍ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഇതില്‍ പങ്കുള്ളതായി ആരും പറയുന്നില്ല. A T C കാള്‍ റെക്കോര്‍ഡ് പരിശോധിച്ച വിദഗ്ധര്‍ ചൂണ്ടിക്കനിക്കുനത്, ക്യാപ്റ്റന്‍ ഷാ ശാന്തനും മാനസികമായി പിരിമുറുക്കത്തില്‍ അല്ലായിരുന്നു എന്നുമാണ്. ടെന്‍ഷന്‍, സ്‌ട്രെസ് ഉള്ള ആളുകളുടെ സംസാര രീതി, ടോണ്‍ എന്നിവയില്‍ പ്രകടമായ മാടങ്ങള്‍ സൂക്ഷ്മമായി പഠിച്ചാല്‍ കാണുവാന്‍ സാധിക്കും എന്നും അവര്‍ അഭിപ്രായപെടുന്നു. നീണ്ട 05 വര്ഷം കഴിഞ്ഞിട്ടും ഇന്നേ വരെ ഒരു വ്യെക്തമായ ഉത്തരം നൽകുവാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.
അമേരിക്കൽ കമ്പനിയായ ocean infinity 2018ല്‍ വീണ്ടും അന്വേഷണം നടത്തി എങ്കിലും കാര്യമായ ഒന്നും തന്നെ ലഭിച്ചില്ല. വിശദമായ പഠനങ്ങള്‍ക്ക് ശേഷം വീണ്ടും തിരച്ചില്‍ തുടങ്ങും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട് .
എന്നാൽ വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്റേത് എന്ന് പറയപ്പെടുന്ന ഒരു ചിത്രവും, ഒരു ശബ്ദ രേഖയും അടുത്ത് പുറത്തു വന്നത് വീണ്ടും അന്വേഷണം പൊടി തട്ടി എടുക്കുവാൻ കാരണമായി. ഒരു ഐഫോണിൽ നിന്നും വന്നതെന്ന് പറയപ്പെടുന്ന ചിത്രം പ്രത്യക്ഷത്തിൽ വെറും കറുപ്പ് ചിത്രം മാത്രമാണ്. യാതൊന്നും കാണുവാൻ സാധിക്കുന്നതല്ല. എന്നാൽ ചിത്രങ്ങളുടെ EXIF ഡാറ്റ പരിശോധിച്ച ചിലർ, ചിത്രത്തിൽ ഉൾക്കൊണ്ട മാപ് ലൊക്കേഷൻ "ഡീഗോ ഗാർഷ്യ" എന്ന നിഗൂഢ അമേരിക്കൻ ബേസ് ആണെന്ന് പറയുകയുണ്ടായി.. എന്നാൽ ഗവണ്മെന്റ് ഈ കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. തങ്ങൾ അറിയപ്പെടാത്ത എവിടെയോ ആണെന്നും, ബന്ദികൾ ആണെന്നും മറ്റുമാണ് ശബ്ദ രേഖ. വിമാനം പറന്നു എന്ന് കരുതപ്പെടുന്ന ദിശ നോക്കുമ്പോൾ അത് ഈ വ്യോമ തവളത്തിലേക്ക് ആവാനും സാധ്യത ഉണ്ടെന്നു ചില വൃത്തങ്ങൾ സൂചന നൽകുന്നു. എന്നാൽ ഈ കാര്യങ്ങൾ എല്ലാം ഗവണ്മെന്റ് നിഷേധിക്കുകയാണ്. വിമാനത്തിൽ, അമേരിക്കയുടെ കൈയിൽ നിന്നും അഫ്‌ഗാൻ പിൻമാറ്റത്തിൽ നഷ്ടപ്പെട്ട, പിന്നീട തീവ്രവാദികൾ വഴി ചൈന വിലക്ക് വാങ്ങിയ അതിനൂതന സംവിധാനങ്ങൾ അടങ്ങിയ രേഖകളും, കണ്ട്രോൾ സംവിധാനങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവ വീണ്ടെടുക്കാനായി അമേരിക്കൻ ഇസ്രായേൽ സൈനികർ വിമാനത്തിൽ യാത്രക്കാരായി വരുകയും വിമാനം തട്ടി എടുത്തു ഡീഗോ ഗാർഷ്യ ദ്വീപിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഡീഗോ ഗാർഷ്യ അമേരിക്കയുടെ ഒരു തന്ത്ര പ്രധാനമായ ഒരു ബേസാണ്. രഹസ്യാത്മകവും, നിഗൂഢവുമായ ഈ ദ്വീപിലേക്ക് പുറമെ നിന്നുളവർക്ക് പ്രവേശനം നല്കുന്നില്ല. ഇന്ത്യൻ മഹാ സമുദ്രത്തിൽ നിലകൊള്ളുന്ന ഈ ദ്വീപിൽ ദീർഘദൂര സഞ്ചരികളായ ബോംബെർ വിമാനങ്ങളും, സ്റ്റെല്‍ത്ത് വിമാനങ്ങളും ഉണ്ടെന്നതാണ് അവർ നൽകുന്ന വിവരം. മറ്റൊരു വിവരവും അവർ നല്കുന്നുമില്ല. ഒരു ബോയിങ്ങ് 777 വിമാനത്തിന് ഇറങ്ങാൻ പറ്റിയ റൺവേ ഉണ്ടോ എന്ന് ന്യായമായും സംശയിക്കാം.. അതി നൂതനവും, നല്ല വലുപ്പവും ഉള്ള റൺവേ തന്നെയാണ് ഡീഗോ ഗാർഷ്യയുടേത് എന്ന് സാറ്റലൈറ്റു ചിത്രങ്ങൾ സൂചന നൽകുന്നു. ( വലിയ ബേസ് ചിത്രങ്ങളില്‍ കാണാമെങ്കിലും ഒരു വിമനത്തിന്റെയോ, യുദ്ധ കപ്പലിന്റെയോ ചിത്രം പോലും കാണുന്നില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു) . ഒരു വലിയ വിമാനം മറച്ചു വെക്കാനുള്ള സംവിധാനം അവിടെ ന്യായമായും കാണും എന്നത് നിശ്ചയം. ഇമേജ് പ്രോസസ്സിംഗിൽ സാറ്റലൈറ് ലൊക്കേഷൻ ഡീഗോ കാണിച്ചു എങ്കിലും, യാത്രക്കാരെ അവർ എന്ത് ചെയ്‌തു എന്നത് ആർക്കും വ്യെക്തമായ ഉത്തരമില്ല. എന്നാല്‍ ധാരാളം തിയറികള്‍ പ്രചരിക്കുന്നുണ്ട് താനും. എന്നാൽ ഇത്തരം ആരോപണങ്ങൾ എല്ലാം അമേരിക്ക തള്ളികളയുകയാണ് ഉണ്ടായത്.
ഡിഗോ ഗാര്‍സിയ ബന്ധപെട്ട കഥകള്‍ മാത്രമല്ല മറ്റു അനേകം തിയറികളും പലരും മുന്പോട്ട് വെയ്ക്കുന്നു. അധിബുദ്ധിമാന്മാരായ ഹാക്കര്‍മാര്‍ വിമാനം റിമോട്ട് കണ്ട്രോള്‍ ചെയ്തു അഫ്ഗാന്‍ പ്രദേശത്തേക്കു പറത്തിയിരിക്കാം എന്നും, കമ്പ്യൂട്ടര്‍ ഡാറ്റ ഹക്ക് ചെയ്തു തെറ്റായ ദിശയിലേക്കു വിമാനം പറയുന്നതായി വിവരങ്ങള്‍ നല്‍കിയിരിക്കാം എന്നും ചിലര്‍ വാദിക്കുന്നു . എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍, ഏതെങ്കിലും ഒരു ചാരകണ്ണ് വിമാനത്തെ കണ്ടുപിടിക്കും എന്നും, ഇന്ത്യ ചൈന പോലെയുള്ള വന്‍ രാജ്യങ്ങളുടെ കണ്ണ് വെട്ടിച്ചു പറക്കാന്‍ ആവില്ല എന്നുമുള്ള വാദങ്ങളെയാണ് ലോകം അംഗീകരിക്കുനത്.
മറ്റു ചിലരാവട്ടെ ഏതോ നിഗൂഡമായ വനമേഖലയില്‍ എവിടെയോ വിമാനം തകര്‍ന്നു വീണിരിക്കാം എന്നും വാദിക്കുന്നു. പക്ഷേ സത്യം പ്രപഞ്ചത്തിനും ഇത് ചെയ്തവര്‍ക്കും മാത്രം അറിയുന്നതാണല്ലോ. ഒരുപക്ഷേ വര്‍ഷങ്ങള്‍ക്ക് അപ്പുറം, ഇതിന്റെ സത്യാവസ്ഥ കാലം തെളിയിക്കുമായിരിക്കും... അല്ലെങ്കില്‍ ഇന്നും നിഘൂഡമായി നിലകൊള്ളുന പല രഹസ്യങ്ങളുടെയും കൂടെ ഒരുപക്ഷേ കാലം ഈ സംഭവവും, എഴുതി ചേര്‍ത്തേക്കാം....
( നിഗമനങ്ങൾ എല്ലാം പലരുടെയും കാഴ്ചപ്പാട് മാത്രമാണ്, ഊഹാ പോഹങ്ങൾക്ക് ആരും ഉത്തരം നൽകിയിട്ടുമില്ല. വിമാനത്തിൽ ഉള്ളവർ എല്ലാം മരിച്ചിരിക്കാം എന്നൊരു നിഗമനം മാത്രമാണ് ഇപ്പോൾ നിലവിലുള്ള ഔദ്യോഗിക വിശദീകരണം.)
Commenti