മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ സ്ഥിതിചെയ്യുന്നതും ആതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ(Malakkappara). തൃശൂരിൽനിന്ന് ഏകദേശം 110 കിലോമീറ്റർ തെക്കു ഭാഗത്തായിട്ടാണ് ഈ ഗ്രാമം നിലനില്ക്കുന്നത്. ചാലക്കുടിയാണ് സമീപ പട്ടണം.
read this post in : English

ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഒരു വിനോദസഞ്ചാരകേന്ദ്രമായ മലക്കപ്പാറയിലേയ്ക്ക് ചാലക്കുടിയിൽനിന്ന് സംസ്ഥാന ഹൈവേ-21 ലൂടെ തുമ്പൂർമൂഴി, ആതിരപ്പള്ളി, വാഴച്ചാൽ, ഷോലയാർ വഴി 86 കിലോമീറ്റർ ദൂരമുണ്ട്. മലക്കപ്പാറയിലേക്ക് പോകുന്ന വഴിയിലാണ് ലോവർ ഷോളയാർ ഡാം സ്ഥിതിചെയ്യുന്നത്. എന്നാൽ, തമിഴ്നാട്ടിലെ അപ്പർ ഷോലയാർ ഡാം മലക്കപ്പാറയിൽനിന്ന് വാൽപ്പാറയിലേക്കുള്ള വഴിയിൽ ഏകദേശം 5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു. ടാറ്റാ ടീയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടം, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻറേയും മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻറെയും കീഴിലുള്ള കേരള വനം വകുപ്പിൻറെ വനപ്രദേശം എന്നിവയുൾപ്പെട്ടതാണ് ഈ പ്രദേശം. വംശനാശഭീഷണി നേരിടുന്ന നിരവധിയിനം സസ്യജന്തുജാലങ്ങളെ ഈ പ്രദേശത്തു കണ്ടെത്തിയിട്ടുണ്ട്.

എന്തൊക്കെ കാണുവാൻ സാധിക്കും?
ഡ്രീംവേൾഡ്, തുമ്പൂർമുഴി ഡാം, സിൽവർ സ്‌ടോം, ആതിരപ്പള്ളി, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, പൊരിങ്കൽകുത്തു ഡാം, ഷോളയാർ ഡാം, മലക്കപ്പറ ടീ ഫാക്ടറി.

എങ്ങനെ പോകാം?
സ്വന്തം വാഹനം ഉപയോഗിച്ചോ, സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചോ ഇവിടേയ്ക്ക് യാത്ര ചെയ്യാം. ചാലക്കുടിയിൽ നിന്ന് ksrtcയുടെ സേവനം ലഭ്യമാണ്. കൂടാതെ സ്വകാര്യ ബസ് സര്വീസും ഉണ്ട്.

🚍ചാലക്കുടിയിൽ നിന്ന് ദിവസവും രാവിലെ 06.45നു തോട്ടത്തിൽ ട്രാൻസ്പോർട്സ് ന്റെ ബസ് പുറപ്പെടുന്നു. ( ചാലക്കുടി മലക്കപ്പറ വാൽപ്പാറ)

🚍 ചാലക്കുടിയിൽ നിന്നുള്ള ksrtc സമയക്രമം : 07.50, 12.25, 15.00, 16.50 ( അന്വേഷണങ്ങൾക്ക് ചാലക്കുടി ഡിപ്പോയുമായി ബന്ധപ്പെടാവുന്നതാണ് : 0480 2701638 )
ടിക്കറ്റ് നിരക്ക് : 80രൂപ (ksrtc)
read this post in : English
Images : Team ILMK page, Thottathil Transports Page, Team Bus Kerala
Kommentare