ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിലെ പട്ടണങ്ങളായ ന്യു ജൽപൈഗുരി, ഡാർജിലിംഗ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത. നാരോ ഗേജ് തീവണ്ടിപ്പാതയാണിത്. ടോയ് ട്രെയിൻ എന്നും അറിയപ്പെടുന്നു. 88 കിലോമീറ്റർ ദൂരമുള്ള ഈ തീവണ്ടിപ്പാത നിർമ്മിക്കപ്പെട്ടത് 1879നും 1881നും ഇടയിൽ ബ്രിട്ടീഷ് ഭരണകാലത്താണ്. സമുദ്രനിരപ്പിൽ നിന്ന് 328 അടി ഉയരത്തിൽ നിന്ന് തുടങ്ങുന്ന ഈ തീവണ്ടിപ്പാത, അവസാനിക്കുമ്പോൾ സമുദ്രനിരപ്പിൽ നിന്ന് 7218 അടി ഉയരത്തിൽ എത്തി നിൽക്കുന്നു !
Read in : ENGLISH
ഈ ഉയരത്തിലേക്ക് എത്തുവാൻ 6 zig zag (Z റിവേഴ്‌സ്), 5 ലൂപ്പുകൾ എന്നിവ കടക്കുന്നു. ഇവയിൽ zigzag ആണ് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാനഘടകം. ചുരം റോഡിനു സമാന്തരമായിട്ടാണ് റെയിൽവേ ട്രാക്ക് കടന്നു പോകുന്നത് എന്നതിനാൽ റോഡ് യാത്രികർക്കും ഈ ട്രെയിൻ കാണുവാൻ സാധിക്കുന്നതാണ്. ഷെഡ്യൂൾഡ് സെര്വിസ്സ് ഓപ്പറേറ്റ് ചെയ്യുവാൻ 6 ഡീസൽ എഞ്ചിനുകൾ സുസജ്ജം. ടൂറിസ്റ്റ് ട്രെയിനുകൾ ഡാർജീലിംഗിൽ നിന്ന് ഇന്ത്യയുടെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന റെയിൽവേ സ്റ്റേഷനായ "GHUM" ലേക്കും, നീരാവി എഞ്ചിനുകൾ (ബ്രിട്ടീഷ് നിർമ്മിതം) ഉപയോഗിക്കുന്ന "റെഡ് പാണ്ടാ" സര്വീസുകൾ കുർസീയോങ്ങിലേക്കും സര്വീസുകൾ നടത്തുന്നു.
1999-ൽ ലോക പൈതൃക സ്മാരകമായി യുനെസ്കോ അംഗീകരിച്ചു.
ചരിത്രം
1878-കളിൽ സിൽഗുഡി - കൽക്കട്ട തമ്മിൽ റെയിൽ ഗതാഗതം ഉണ്ടായിരുന്നു. അക്കാലത്തു Franklin Prestage എന്ന ഇംഗ്ലീഷുകാരന്റെ തലയിൽ ഉദിച്ച ആശയമാണ് സിൽഗുഡി ഡാർജിലിംഗ് തീവണ്ടിപ്പാത. അദ്ദേഹം ഈ കാര്യം അന്നത്തെ ഗവൺമെന്റിന് മുന്നിൽ സമർപ്പിക്കുകയും, അന്നത്തെ ബംഗാളിന്റെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന Ashley Eden ഈ പദ്ധതിയുടെ സാധ്യതകളെപ്പറ്റി പഠിക്കുവാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. പ്രയോഗികമാണെന്ന കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനത്തിൽ 1879-ൽ സിൽഗുഡി ഡാർജിലിംഗ് തീവണ്ടിപ്പാതയുടെ നിർമ്മാണം ആരംഭിച്ചു.
Gillanders, Arbuthnot and Company ആയിരുന്നു ചുമതലക്കാർ. 1880 മാർച്ചോടെ Tindharia വരെയുള്ള ട്രാക്ക് നിർമ്മാണം പൂർത്തിയായി. ഡാർജിലിംഗ് സന്ദര്ശിച്ച ആദ്യ വൈസ്രോയി എന്ന ഖ്യാതി നേടിയ ലോർഡ് ലിട്ടൻ Tindharia വരെ ട്രെയിനിൽ സഞ്ചരിച്ചു. 1881ഓടെ സിൽഗുഡി ദർജിലിംഗ് പാത പൂർണമായും പ്രവർത്തനസജ്ജമായി. ഇന്ത്യ, ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്രയായതിനു ശേഷം സർക്കാർ രൂപീകരിക്കുകയും 1951ൽ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ അടങ്ങുന്ന അസ്സാം റെയിൽവേ ഇന്ത്യൻ റെയിൽവേയുടെ ഭാഗമാവുകയും ചെയ്തു.
ഇന്നും പഴമയുടെ പ്രൗഡിയിയോടെ, ബ്രിട്ടീഷ് എഞ്ചിനീയറിംഗിന്റെ തലയെടുപ്പോടെ ലോകത്തിനു മുന്നിൽ അഭിമാനമായി DHR ഇന്നും നിലകൊള്ളുന്നു.
DHR Website : http://dhr.in.net/
Read in : ENGLISH
ടിക്കറ്റ് നിരക്കുകൾ :
Passenger Train
Joy Ride
Special Coach Booking
ട്രെയിൻ ഷെഡ്യൂൾ അറിയുവാൻ :
http://dhr.in.net/train-schedule.php
ടിക്കറ്റ് ബുക്കിംഗ് :
Book tickets : https://www.irctc.co.in/
Images : Wikimedia commons
Comments