ഡിജിലോക്കർ ആപ്പിൽ ഡ്രൈവിംഗ് ലൈസൻസ് അപ്ഡേറ്റ് ചെയ്യുന്നതിന് കഴിയുന്നില്ലെന്ന് ധാരാളം പേർ ചൂണ്ടികാണിക്കുകയുണ്ടായി എന്നാൽ , ഡ്രൈവിംഗ് ലൈസൻസ് വിവരം ആപ്പിലേക്ക് നൽകുന്നതിന് പ്രത്യേക ഫോർമാറ്റ് ഉപയോഗിച്ചാൽ ഇത് എളുപ്പത്തിൽ സാധ്യമാകുന്നതാണ്.
ഡിജിലോക്കറും വാഹനപരിശോധനയും
സുപ്രധാന രേഖകളും സര്‍ട്ടിഫിക്കട്ടുകളും ഓണ്‍ലൈന്‍ ആയി സൂക്ഷിക്കാവുന്ന ഒരു സംവിധാനമാണ് ഡിജിലോക്കര്‍. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യാ ഗവണ്മെന്റ് ഒരുക്കിയ സംവിധാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ആധാറുമായി ബന്ധിപ്പിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.
വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മാത്രം മതി. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ രേഖകൾ നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. പേപ്പർലെസ് ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതിൻ്റെ ഭാഗമായി ഡിജിലോക്കർ അംഗീകൃതരേഖയായി കണക്കാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു.
മോട്ടോർ വാഹന നിയമം 1988, കേന്ദ്ര മോട്ടോർ വാഹന റൂൾ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകർ ആവശ്യപ്പെടുമ്പോൾ വാഹന ഉടമ, ഡ്രൈവർ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നൽകേണ്ടതുണ്ട്. എന്നാൽ ഐടി ആക്റ്റ് പ്രകാരം ഇനി മുതൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുളള ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റൽ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാൽ മതി. രേഖകളുടെ ഒറിജിനലോ പകർപ്പ് കടലാസ് രേഖയായോ കൈവശം വയക്കേണ്ട ആവശ്യമില്ല. രേഖകൾ കടലാസ് രൂപത്തിൽ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോൾ കാട്ടിക്കൊടുക്കുന്നതിനോ ഷെയർ ചെയ്തു നൽകുന്നതിനോ ഡിജിറ്റൽ ലോക്കറുകൾ പ്രയോജനപ്പെടുത്താം. മൊബൈൽ ഫോൺ, ടാബ് ലെറ്റുകൾ തുടങ്ങിയവയിൽ ഡിജിലോക്കറിൻ്റെ ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുള്ളവർക്കു രേഖകൾ ആവശ്യമുള്ളപ്പോൾ പ്രദർശിപ്പിക്കാം.
ഡിജിലോക്കറില്‍ ലൈസെന്‍സ് അപ്ഡേറ്റ് ചെയുവാന്‍ സാധിക്കുന്നില്ലേ?
ഡിജിലോക്കർ ആപ്പിൽ ഡ്രൈവിംഗ് ലൈസൻസ് അപ്ഡേറ്റ് ചെയ്യുന്നതിന് കഴിയുന്നില്ലെന്ന് ധാരാളം പേർ ചൂണ്ടികാണിക്കുകയുണ്ടായി എന്നാൽ , ഡ്രൈവിംഗ് ലൈസൻസ് വിവരം ആപ്പിലേക്ക് നൽകുന്നതിന് പ്രത്യേക ഫോർമാറ്റ് ഉപയോഗിച്ചാൽ ഇത് എളുപ്പത്തിൽ സാധ്യമാകുന്നതാണ്.
നമ്മുടെ ലൈസൻസ് നമ്പർ AA/BBBB/YYYY എന്ന ഫോർമാറ്റിൽ ആണ് ഉണ്ടാകുക. ഇതേ ഫോർമാറ്റിൽ ഡിജിലോക്കറിൽ എന്റർ ചെയ്താൽ ലൈസൻസ് ഡിജിറ്റൽ കോപ്പി ലഭ്യമാകില്ല. ലൈസൻസ് നമ്പർ താഴെ കൊടുത്തിരിക്കുന്ന ഫോര്മാറ്റിലേക് മാറ്റുക KLAAYYYY000BBBB ഈ നമ്പർ ലൈസൻസ് നമ്പർ ആയി കൊടുക്കുക. ശ്രദ്ധിക്കുക, നടുവിലെ നമ്പറിനെ(BBBB) '7' അക്കം ആക്കി മാറ്റണം (നമ്പറിന് മുന്നിൽ പൂജ്യം '0' ചേർത്ത് വേണം). നടുവിലെ നമ്പർ BBBB ആണെങ്കിൽ 000BBBB എന്ന രീതിയിലാക്കണം. ഉദാഹരണത്തിന് നിങ്ങളുടെ ലൈസൻസ് നമ്പർ 15/12345/2018 ആണെങ്കിൽ, അതിനെ KL1520180012345 എന്ന രീതിയിൽ വേണം ഡിജിലോക്കറിൽ ടൈപ്പ് ചെയ്യാൻ. കൂടാതെ പഴയ ലൈസെൻസുകളിൽ ജില്ലയെ സൂചിപ്പിക്കുന്ന അക്കങ്ങൾക്കു പകരം അക്ഷരങ്ങളായിരിക്കും ഉള്ളത്. ഉദാ: TR/1001/2006 എന്ന തൃശൂർ ജില്ലയിലെ പഴയ ലൈസെൻസ് KL082006001001 എന്ന രീതിയിൽ നൽകണം. ഇത്തരത്തിൽ ലൈസൻസ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയും.
എന്തൊക്കെ ഡിജിലോക്കറുമായി ബന്ധിപ്പിക്കുവാന്‍ സാധിക്കും?
സ്വന്തം വാഹനത്തിന്റെ രേഖകള്‍ (search documents>motor vehicle department-kerala)
ലൈസെന്‍സ് (search documents>motor vehicle department-kerala)
ഇന്‍കം ടാക്സ് രേഖകള്‍(search documents> income tax deaprtment-all states)
cbse, icse, Kerala board exam സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍
റേഷന്‍ കാര്‍ഡ്(search documents> civil supplies department, Kerala)
വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (Search documents> e-district Kerala)
തുടങ്ങി നിരവധി സേവനങ്ങള്‍ ലഭ്യമാണ്
എങ്ങനെ ഡിജിലോക്കര്‍ ഇന്‍സ്റ്റോള്‍ ചെയ്യാം?
പ്ലേ സ്ടോറിലും, ഐഒഎസ് സ്ടോറിലും ആപ്പ് ലഭ്യമാണ്. ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം സൈന്‍അപ്പ് ചെയുക, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുവാന്‍ ശ്രമിക്കുക. ശേഷം, ആപ്പില്‍ ആധാറുമായി ഡിജിലോക്കാര്‍ ബന്ധിപ്പിക്കുക. issued documentsല്‍ പൊയി, ലഭ്യമായ രേഖകള്‍ ആപ്പ് പറയുന്ന വിധം എടുക്കാവുന്നതാണ്. ആദ്യമായി ആപ്പില്‍ അപ്ഡേറ്റ് ചെയുമ്പോള്‍, ഒറിജിനല്‍ രേഖകള്‍ കൈയില്‍ കരുതുക. അവയുടെ നമ്പര്‍/വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ സോഫ്റ്റ് കോപ്പി വരുകയുള്ളു. ഈ രേഖകള്‍ ആപ്പിലെക്ക് എടുത്തു കഴിഞ്ഞാല്‍ പിന്നെ വാഹന പരിശോടനയുടെ സമയത്ത് ISSUED DOCUMENTS എന്ന ഭാഗത്ത് പോയി രേഖകള്‍ ബന്ധപെട്ട ഉദ്യോഗസ്ഥനെ കാണിച്ചാല്‍ മതിയാകും.
കടപ്പാട് : കേരളാ പോലീസ്
Comments