top of page

കൊച്ചിയിൽ നിന്ന് ഇസ്രായേലിലേക്ക്

Writer's picture: Joseph ThaipparambilJoseph Thaipparambil

ചരിത്രം രചിച്ചു കൊണ്ട് ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'അർക്കിയ എയർലൈൻസ്' IZ633 വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി.



ഏവിയേഷൻ ലോകത്തിന്റെ ആചാരപ്രകാരമുള്ള വാട്ടർ ക്യാനൺ സല്യൂട്ട് നൽകിയാണ് കൊച്ചി വിമാനത്താവളം അർക്കിയയെ സ്വീകരിച്ചത്. ആഴ്ചയിൽ ചൊവ്വാഴ്ച്ചയും ശനിയാഴ്ചയുമാണ് നെടുമ്പാശ്ശേരിയിൽ നിന്നും ഇസ്രായേൽ ടെൽ അവീവ് എയർപോർട്ടിലേക്ക് സര്വീസുകൾ. Airbus A321Neo വിമനങ്ങളാണ് സര്വീസിനായി ഉപയോഗിക്കുന്നത്. സൗത്ത് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇസ്രായേലിൽ നിന്നുള്ള വിമാനസർവീസ്. ₹29,000 മുതൽ തുടങ്ങുന്നു ടിക്കറ്റ് നിരക്കുകൾ.

download the app now : Traveling Minds

സർവീസ് വിവരങ്ങൾ : IZ 633 : TLV > COK 【DEP: 2115 | ARR: 0750】 IZ 634 : COK > TLV 【DEP: 2145 | ARR: 0315】

|||:- TLV : Tel Aviv Airport, Israel COK : Cochin Int'l Airport, India //Local Timings//


ഇസ്രായേലിൽ നിന്നും തിങ്കളാഴ്‌ച, വെള്ളിയാഴ്ച ദിവസങ്ങളിൽ കൊച്ചിയിലേക്കും, കൊച്ചിയിൽ നിന്നും ചൊവ്വാഴ്ച, ശനിയാഴ്ച്ച എന്നീ ദിവസങ്ങളിൽ ടെൽ അവിവിലേക്കുമാണ് സര്വീസുകൾ. 7 കിലോ കൈയിലും, 23 കിലോ ചെക്ക്-ഇൻ ചെയ്തു കൊണ്ടുപോകാവുന്നതാണ്.


അർക്കിയ- ഇസ്രായേലി എയർലൈൻസ്

ഇസ്രായേൽ ഇൻലാണ്ട് എയർലൈൻസ് എന്ന പേരിൽ 1949ൽ സ്ഥാപിതമായി. കാലക്രെമേണ ഇപ്പോഴത്തെ നാമം സ്വീകരിച്ചു. 9 വിമാനങ്ങൾ അടങ്ങുന്ന ഒരു കൊച്ചു വിമാനക്കമ്പിനിയാണ് അർക്കിയ. എയർബസ് A321LR എന്ന മോഡലിന്റെ ആദ്യ കസ്റ്റമർ കൂടെയാണ് അർക്കിയ. നിലവിൽ ഇന്ത്യ ഉൾപ്പടെ 25 സ്ഥലങ്ങളിലേക്ക് ഇവർക്ക് സര്വീസുകൾ ഉണ്ട്. അതിൽ ഒന്നാണ് കൊച്ചി. ഒക്ടോബർ പകുതിയോടെ ഗോവയിലേക്കും ഇവരുടെ സർവീസ് വ്യാപിക്കും. നിലവിൽ ഇവർക്ക് 3 എയർബസ് A321LR, 1 ബോയിങ്ങ് 757-300, 2 എമ്പ്രായർ 190, 3 എമ്പ്രായർ 195 എന്നീ വിമാനങ്ങളുണ്ട്.

Download the app now: Traveling Minds

ഇസ്രയേലിൽ ആകെ ഉള്ളത് 4 വിമാനക്കമ്പിനികൾ. എന്നാൽ എയർ ഇന്ത്യ അടക്കം നിരവധി കമ്പനികൾ ഇസ്രായേലിലേക്ക് സര്വീസുകൾ നടത്തുന്നു. ഇസ്രായേൽ എന്ന കൊച്ചു രാജ്യത്തിന്റെ വിമാനക്കമ്പനികൾ : 1. El Al ( http://www.elal.co.il ) 2. Arkia ( www.arkia.com ) 3. IsrAir ( www.israir.co.il ) 4. Sun d'Or ( www.sundor.co.il )


ഇസ്രായേൽ യാത്രയ്ക്കുള്ള തയാറെടുപ്പുകൾ

നിലവിൽ അർക്കിയ മാത്രമേ കൊച്ചിയിൽ/സൗത്ത് ഇന്ത്യയിൽ നിന്നും ഇസ്രായേലിലേക്ക് സര്വീസുകൾ നടത്തുന്നുള്ളൂ. ടിക്കട്ടുകൾ ഓൺലൈൻ ആയോ, ട്രാവൽ ഏജൻസി മുഖേനയോ എടുക്കാവുന്നതാണ്. നേരിട്ടോ, ട്രാവൽ ഏജൻസി വഴിയോ വിസയ്ക്കും അപേക്ഷിക്കാവുന്നതാണ്. നമ്മുടെ അടുത്തുള്ള ഇസ്രായേൽ വിസ സെന്റർ ബെംഗളൂരുവിലാണ്. വിശദ വിവരങ്ങൾക്ക്, വിസ ചാർജുകൾ, നടപടി ക്രമങ്ങൾ എന്നിവയ്ക്ക് Israel Visa സന്ദർശിക്കുക.


ബംഗളുരു ഇസ്രായേൽ വിസ സെന്റർ : അന്വേഷണങ്ങൾക്ക് : 080-41115828 from Monday to Friday between 0900hrs - 1200hrs & 1300hrs - 1600hrs except holidays. Email: bengaluru@israelvisa.in



സ്വയം വിസയ്ക്ക് വേണ്ടി അപേക്ഷിക്കുന്നവർ Israel Visa സന്ദർശിച്ചു, വിസ അപേക്ഷാ ഫോം ഡൌൺലോഡ് ചെയുക. ചെക്ക്ലിസ്റ്റ് കൂടെ ഡൌൺലോഡ് ചെയുന്നത്, വിസ അപേക്ഷ പൂരിപ്പിക്കുമ്പോൾ ക്രമം അനുസരിച്ചും, കൃത്യമായും ചെയ്യുവാൻ ഉപകരിക്കും.



എന്തൊക്കെ കരുതണം?

പാസ്പോർട്ട്, 2 ഫോട്ടോ, ഫ്ലൈറ്റ് ടിക്കറ്റുകൾ, സന്ദർശക വിസ ആണെങ്കിൽ താമസ സൗകര്യം തെളിയിക്കുന്ന രേഖകൾ (ഹോട്ടൽ ബുക്കിംഗ്), ട്രാവൽ ഇൻഷുറൻസ്, ബാങ്ക് സ്റ്റേറ്റ്മെന്റ് (attested), പിന്നെ നിങ്ങളുടെ യാത്രാ ഉദ്ദേശം തെളിയിക്കുന്ന ഒരു ചെറിയ കത്ത്. ഏജൻസി വഴി ചെയ്യുന്നതാവും കുറച്ചുകൂടെ എളുപ്പം. 7-15 ദിവസത്തിനുള്ളിൽ വിസ ലഭിക്കുന്നതാണ്. പണ്ടത്തെ പോലെ പ്രത്യേകം പേപ്പറിൽ വിസ അടിച്ചു തന്നിരുന്ന നിയമം ഇപ്പോൾ മാറി. ഏതൊരു വിസയും പോലെ നമ്മുടെ പാസ്സ്പോർട്ടിൽ തന്നെയാണ് ഇവരുടെയും വിസ സ്റ്റാമ്പിങ്ങ്.. എന്നാൽ ഇസ്രായേൽ സ്റ്റാമ്പിങ്ങ് ഉള്ള പാസ്പോർട്ട് കണ്ടാൽ ചില രാജ്യങ്ങളിൽ യാത്രാ വിലക്ക് ഉണ്ടാവുന്നതും മറ്റൊരു വിഷയമാണ്. ഇത് ഒഴിവാക്കാനായി, ഇന്ത്യക്കാർക്ക് ഇസ്രായേൽ സന്ദർശനത്തിന് മാത്രമായി ഒരു പ്രത്യേക പാസ്സ്പോർട്ടിനു അപേക്ഷിക്കാൻ കഴിയും എന്ന് അറിയുന്നു. ഒരു വർഷം കാലാവധി ഉള്ള പാസ്സ്പോർട്ടിനു അപേക്ഷിച്ചാൽ 15 ദിവസത്തിനുള്ളിൽ കിട്ടും എന്നതാണ് അറിവ്. കൂടുതൽ അറിയുവാൻ അടുത്തുള്ള പാസ്പോർട്ട് സേവാ കേന്ദ്രവുമായി ബന്ധപ്പെടുക.

download the app now : Traveling Minds

images : respective owners

19 views0 comments

Comments


  • Facebook Social Icon
  • Twitter Social Icon
  • YouTube Social  Icon
  • Instagram
Contact Us

Thanks for submitting!

©2019  mysteriousworld

bottom of page